ഓപ്പറേഷൻ ട്രോജൻ ഷീൽഡ്: എഫ്ബിഐ ‘സ്റ്റിങ്’ ഓപ്പറേഷനിൽ കുടുങ്ങിത് 800ലധികം ക്രിമിനലുകള്‍
സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏറ്റവും വലിയ ക്രിമിനൽവേട്ടകളിലൊന്നാണ് 'ഓപ്പറേഷൻ ട്രോജൻ ഷീൽഡ്' എന്ന പേരിൽ അമേരിക്കന്‍ അഭ്യന്തര സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ നടത്തിയത്. മറ്റു രാജ്യങ്ങളിലെ പൊലീസ് സംഘങ്ങളുടെ സഹകരണത്തോടെ ഒന്നര വര്‍ഷം കൊണ്ടാണ് 'ഓപ്പറേഷൻ ട്രോജൻ ഷീൽഡ്' നടത്തിയത്.എഫ്ബിഐക്ക് വിദൂരമായിരുന്നുകൊണ്ട് നിയന്ത്രിക്കാനാകാവുന്ന രഹസ്യ ആപ്പ് ഉപയോഗിച്ചുള്ള ‘സ്റ്റിങ്’ ഓപ്പറേഷനിൽ 800ലധികം ക്രിമിനലുകളാണ് പിടിയിലായത്.അറസ്റ്റിലായവരിൽ കൊള്ളക്കാർ, ലഹരിമരുന്ന് വിൽപനക്കാർ മുതൽ പ്രഫഷനൽ കൊലയാളി സംഘങ്ങൾ വരെ ഉൾപ്പെടും.യൂറോപ്പിലെ യൂറോപ്പോൾ, മറ്റ് രാജ്യങ്ങളിലെ വിവിധ
എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവരും എഫ്ബിഐയുമായി സഹകരിച്ചതോടെയാണു ദൗത്യം പൂർണ ഫലപ്രാപ്തിയിലെത്തിയത്.ക്രിമിനൽ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി എന്നീ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ നശിപ്പിച്ചുകൊണ്ടാണു പദ്ധതിക്കു തുടക്കമായത്. ഇതോടെ അധോലോക ആശയവിനിമയ ശൃംഖല വഴിമുട്ടി. തുടർന്ന് എഫ്ബിഐ ഒരു എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വികസിപ്പിച്ചു. 'ഏനോം' എന്നു പേരിട്ട ആപ് പ്രത്യേകം തയാറാക്കിയ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തു. 'ഫാന്റം സെക്യുർ' എന്ന വ്യാജക്കമ്പനിയുടെ പേരിൽ ഈ മൊബൈലുകൾ അധോലോക സംഘാംഗങ്ങളിലെത്തിക്കാനായി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരെ ഉപയോഗിച്ച് ഈ ഫോണുകൾ അവർക്കു വിതരണം ചെയ്തു.ലോകത്തെ നൂറ് രാജ്യങ്ങളിലായി മുന്നൂറിലധികം ക്രിമിനൽ സംഘങ്ങൾ ഈ ആപ് ഉപയോഗിക്കാന്‍ ആരംഭിച്ചതോടെ ഇവരുടെ രഹസ്യ നീക്കങ്ങള്‍ എഫ്ബിഐക്ക് ലഭിക്കാന്‍ ആരംഭിച്ചു.
ഇതോടെ ക്രിമിനലുകളുടെ കൊലപാതക പ്ലാനുകൾ മുതൽ ലഹരിമരുന്ന് കൈമാറുന്ന കൂടിക്കാഴ്ചകൾ വരെ എഫ്ബിഐയുടെ റഡാറിലായി.ഇതുവഴി സ്വീഡനിൽ ഒരു കൊലയാളി സംഘം കൂട്ടക്കൊലപാതകം പ്ലാൻ ചെയ്ത വിവരം ആപ്പിൽ നിന്ന് ലഭിച്ചതോടെ സ്വീഡന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറാനും പദ്ധതി ഇതു തടയുകയും സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാനും സാധിച്ചു.ഫിൻലൻഡിൽ 500 കിലോ നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ജർമനിയിൽ ഒരു ദിവസം തന്നെ പല കേസുകളിലായി 70 പേരെ അറസ്റ്റ് ചെയ്തതതും എഫ്.ബി.ഐ ഓപ്പറേഷന്‍റെ ഫലമായിട്ടായിരുന്നു
Comments
Post a Comment